Wednesday, February 22, 2012

ഭരണഭരണി




ചിത്രത്തിനു കടപ്പാട്:പൈങ്ങോടൻ

ചോടുതേടിയണയുന്ന ഭക്തരുടെ നാറ്റമുള്ള തെറിവാക്കുകൾ
കൂടുമാസ്ഥയൊടു കുങ്കുമക്കുറികണക്കു മാറിലണിയുന്നവൾ
കോടിലിംഗപുരമാണ്ട ദേവിയടിയന്നു സമ്പ്രതി തുണയ്ക്കണം
നാടുവാഴുമപരാധികൾക്കു ചെവിപൊട്ടുമാറു തെറി പാടുവാൻ

കോടിലിംഗപുരം: കൊടുങ്ങല്ലൂർ


11 comments:

Joy Varghese said...

powerful..

Anonymous said...

http://www.flickr.com/photos/pyngodan/3397401993/

രാജേഷ് ആർ. വർമ്മ said...

ജോയ്, രഘുനാഥൻ, നന്ദി.
അനോണി,
പൈങ്ങോടന്റെ പേരും ശരിയായ ലിങ്കും തന്നതി നു നന്ദി.

G P RAMACHANDRAN said...

പ്രിയപ്പെട്ട രാജേഷ് വര്‍മ, താങ്കളുടെ ഈ ശ്ളോകം ഞാന്‍ എന്റെ അടുത്ത ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കടപ്പാട് കൊടുക്കാം. അനുവദിക്കണം.

രാജേഷ് ആർ. വർമ്മ said...

ജി. പി.,

സന്തോഷമേയുള്ളൂ. പ്രസിദ്ധീകരിച്ചുവരുമ്പോൾ എവിടെ എന്ന് അറിയിക്കുമല്ലോ. പറഞ്ഞതിനു നന്ദി.

G P RAMACHANDRAN said...

dear rajesh please read my article on amen in madhyamam weekly latest issue. I have quoted your slokam bharanabharani. Thank you

രാജേഷ് ആർ. വർമ്മ said...

നന്ദി ജി.പി.

Muralee Mukundan , ബിലാത്തിപട്ടണം said...

നാടുവാഴുമപരാധികൾക്കു
ചെവിപൊട്ടുമാറു തെറി പാടുവാൻ
ഭരണിപ്പാട്ടുണ്ടായ ലഘു ചരിത്രം ...!

രാജേഷ് ആർ. വർമ്മ said...

നന്ദി മുകുന്ദൻ

Umesh::ഉമേഷ് said...

"നാടു വാഴുമവരാതികൾക്ക്..." എന്നായിരുന്നു ഒന്നുകൂടി നല്ലത്.

രാജേഷ് ആർ. വർമ്മ said...

രണ്ടും ഒന്നുതന്നെയല്ലേ ഉമേഷേ?