Friday, December 09, 2011

പദപ്രശ്നം ഉത്തരം



കോടതി അലക്ഷ്യം വിഷയമാക്കി നടത്തിയ പദപ്രശ്നത്തിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. രണ്ടു തെറ്റുകള്‍ മാത്രം വരുത്തിയ അജിത്‌ പന്തീരടി, ഡുണ്ടുമോള്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. മൂന്നു തെറ്റു വരുത്തിയ ഉമേഷിന്‌ രണ്ടാം സ്ഥാനം. 7 താഴോട്ട് എന്ന ചോദ്യത്തിന് മാട് എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ച ഉത്തരം എങ്കിലും ഉമേഷ്‌ എഴുതിയ പേട്‌ എന്നതും ശരിയായതുകൊണ്ട് അതിനു പരിഗണനകൊടുത്തിട്ടുണ്ട്. വിജയികൾക്ക് അഭിനന്ദനങ്ങൾ!

ആകെ മൂന്നു പേരെ മത്സരത്തില്‍ പങ്കെടുത്തുള്ളൂ. കൂടുതൽ എന്തു പറയാൻ?



<< തോന്നിയവാസം

4 comments:

Umesh::ഉമേഷ് said...

എനിക്കു തെറ്റിയവ:

8 താഴേയ്ക്കു്: "ഏമാ-" എന്നു കിട്ടി. "ഏമാളി" എന്ന വാക്കു കേട്ടിട്ടില്ലായിരുന്നു. അതു കൊണ്ടു് "ഏമാൻ" എന്നെഴുതി. കോടതിയലക്ഷ്യം മാത്രമല്ല, ഇനി പോലീസിന്റെ ഇടിയും കൊള്ളേണ്ടി വരും എന്നു തോന്നുന്നു. :)

2 താഴേയ്ക്കു്: മ - - ണേ - ൻ എന്നതിനു് ഒന്നും കിട്ടിയില്ല. മണ്ടക്്ണേപ്പൻ എന്നെഴുതി. തെറ്റാണന്നറിയാമായിരുന്നു. മണ്ടഗണേശൻ ആയിരുന്നു.

മൂന്നമത്തെ തെറ്റു് ഏതാണു രാജേഷേ? മാട് എന്നതിനു പകരം പേട് എന്നെഴുതിയതിനു മാർക്കു തന്നു എന്നു പറഞ്ഞ സ്ഥിതിക്കു് മൂന്നാമത്തെ തെറ്റു കാണുന്നില്ലല്ലോ...

രാജേഷ് ആർ. വർമ്മ said...

മൂന്ന് ഉത്തരമല്ല ഉമേഷിനു തെറ്റിയത്. മൂന്നു കളം മാത്രം.

Anonymous said...

സമ്മനമടിച്ച സ്ഥിതിക്ക് പൂജപ്പുര സെട്രൽ ജയിലേക്കുള്ള വാറണ്ട് നോക്കിയിരിക്കാൻ തുടങ്ങിട്ട് രണ്ടുമൂന്നു ദിവസമായി. ജ്യോതീം വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല. :)
ഡുണ്ടുമോൾ

രാജേഷ് ആർ. വർമ്മ said...

ഡുണ്ടു,

ചാനലുകാരൊക്കെ അറിഞ്ഞുവരുന്നതേയുള്ളായിരിക്കും. എന്നിട്ട് കോടതിയെ അറിയിക്കും. പിന്നെ വാറണ്ട്. അങ്ങനെയങ്ങനെ.
വരും. വരാതിരിക്കില്ല.