Thursday, May 07, 2009

മലയാളം ബ്ലോഗറെ തടഞ്ഞതില്‍ പ്രതിഷേധിക്കുക

പ്രിയപ്പെട്ട മലയാളം ബൂലോഗവാസികളേ, നമ്മളെപ്പോലെ മലയാളത്തില്‍ ബ്ലോഗെഴുതുന്ന മുഹമ്മദ്‌ കുട്ടി ഇസ്മായില്‍ പനിപ്പറമ്പില്‍ എന്നയാളെ ന്യൂ യോര്‍ക്ക്‌ വിമാനത്താവളത്തില്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിക്കാന്‍ ഞാനിതാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. മമ്മൂട്ടി എന്ന പേരില്‍ ഈയിടെ മാത്രം ബ്ലോഗെഴുതാന്‍ തുടങ്ങിയ ഇയാളെ പിന്തുണയ്ക്കേണ്ടത്‌ മലയാളബൂലോഗത്തിലെ തലമൂത്ത അംഗങ്ങളെന്ന നിലയില്‍ എന്നെപ്പോലുള്ളവരുടെ കടമയാണെന്ന് ഞാന്‍ കരുതുന്നു. ബ്ലോഗറെന്നതിനു പുറമെ ഇയാള്‍ ഒരു ചലച്ചിത്രനടനുമാണ്‌.

മലയാളം ബ്ലോഗിന്റെ ശക്തി സാമ്രാജ്യത്വ, മുതലാളിത്തശക്തിയായ അമേരിക്കയെ മനസ്സിലാക്കിക്കൊടുക്കാനായി ഈ ബ്ലോഗ്‌ പോസ്റ്റും ഇതിന്റെ താഴെ നിങ്ങളിടുന്ന വിലപ്പെട്ട കമന്റുകളും പ്രിന്റുചെയ്ത്‌ അമേരിക്കന്‍ ആഭ്യന്തരവകുപ്പിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും അയച്ചുകൊറ്റുക്കുന്നതായിരിക്കും. മറ്റൊരു ബ്ലോഗര്‍ക്കും ഇത്തരം ധിക്കാരപൂര്‍ണ്ണമായ നടപടി നേരിടേണ്ടിവരാതിരിക്കാന്‍ വേണ്ടതു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തന്നെ ഇതു പ്രിന്റു ചെയ്യണമെന്നുള്ളതുകൊണ്ട്‌ കമന്റുകള്‍ എത്രയും പെട്ടെന്ന് ഇടണമെന്നപേക്ഷ.

പൊന്നും വയമ്പും അരയ്ക്കാന്‍ കൊണ്ടുവന്ന ചാണ ആയുധമാണോ എന്നു ചോദിക്കുക, കണ്ണിമാങ്ങാ അച്ചാറിന്റെ കുപ്പി പട്ടിയെക്കൊണ്ടു മണപ്പിക്കുക, ഇംഗ്ലീഷ്‌ വായിക്കാനറിയാമോ എന്നു ചോദിക്കുക, കല്യാണം കഴിയ്ക്കുന്നതിനു മുന്‍പ്‌ എത്ര കുട്ടികളുണ്ടെന്നു ചോദിക്കുക, വീട്ടില്‍ ആദ്യമായി ഉണ്ടായ നാടന്‍ ഏത്തവാഴയിലെ ഒരു പടല കായ കൊണ്ടുവന്നതിന്റെ പേരില്‍ അറുനൂറുരൂപ ഫൈനടിയ്ക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക എന്നിങ്ങനെ പലതരം അപമാനങ്ങള്‍ സഹിച്ച എനിയ്ക്കു പോലും മറ്റൊരു ബ്ലോഗര്‍ക്കെതിരെ ഇത്തരമൊരനീതി നടന്നതു കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല.

ലോകത്തെ ഒരേയൊരു വന്‍ശക്തി, ലോകപോലീസ്‌ എന്നൊക്കെ അറിയപ്പെടുന്ന അമേരിക്കയുടെ കാര്യമാണ്‌ കഷ്ടം! ബാല്യകാലസുഹൃത്തിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ പങ്കെടുക്കാനാണത്രെ ഇദ്ദേഹം രാജ്യത്തു കടക്കാന്‍ ശ്രമിച്ചത്‌. ഒരു വിദേശപൗരന്‍, അതും ഒരു മുസ്ലിം, ഒരു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നമ്മുടെ പ്രബുദ്ധകേരളത്തിലെങ്ങാനുമായിരുന്നു വന്നതെങ്കില്‍ പത്രത്തിലും ചാനലിലും എന്തു സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചുനോക്കിയാല്‍ മതി.

ഓഫ് ടോപ്പിക്ക്:


"പൊന്നേമാന്മാരേ, ഞാൻ മഹബ് അലിയല്ല, മഹാബലിയാണേ. എന്നെ വെറുതെ വിടണേ.”

31 comments:

Calvin H said...

വേണ്ടതു തന്നെ....
കമന്റിട്ടിരിക്കുന്നു...
ബ്ലോഗ് കറുപ്പിക്കണോ വെളുപ്പിക്കണോ?

Umesh::ഉമേഷ് said...

പ്രതിഷേധത്തിൽ പങ്കുചേരുന്നു :)

പേടി കൊണ്ടു് അങ്ങേർ ഈയിടെയായി ബ്ലോഗ് എഴുതുന്നു പോലുമില്ല...

മൂര്‍ത്തി said...

തിക്കുറിശ്ശി പണ്ട് ഇട്ടുകൊടുത്ത സജിന്‍ എന്ന പേരായിരുന്നെങ്കില്‍ ഒരു പക്ഷെ പ്രശ്നമില്ലാതെ പോയേനേ..മമ്മുട്ടി(സജിന്‍) എന്നായാലും ഓക്കെ ആവുമായിരുന്നു...

ഈ വാര്‍ത്ത വായിക്കൂ..

നടന്‍ മമ്മൂട്ടിയെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത് മൂന്നുകൊല്ലംമുമ്പ് തീവ്രവാദ ബന്ധമാരോപിച്ച് അമേരിക്ക പിടികൂടിയ പാകിസ്ഥാന്‍ സ്വദേശി ഹമീദ് ഹയാത്തിന്റെ അമ്മാവന്‍ മുഹമ്മദ് ഇസ്മയിലിന്റെ പേരുമായുള്ള സാമ്യം മൂലം. മമ്മൂട്ടിയുടെ പാസ്പോര്‍ട്ടിലെ പേര് മുഹമ്മദ്കുട്ടി ഇസ്മയില്‍ പനിപ്പറമ്പില്‍ എന്നാണ്. ഹമീദിനെ എഫ്ബിഐ പിടികൂടിയശേഷം അമേരിക്കന്‍ സ്വദേശിയായ അമ്മാവന്‍ മുഹമ്മദ് ഇസ്മയിലും (45) മകന്‍ ജാബിറും (18) പാകിസ്ഥാനില്‍ പോയി മടങ്ങിവരുമ്പോള്‍ ന്യൂയോര്‍ക്കിലെ ജോ എഫ് കെന്നടി വിമാനത്താവളത്തില്‍ സുരക്ഷാ അധികൃതര്‍ കാരണമൊന്നുമില്ലാതെ തടഞ്ഞ് തിരിച്ചയച്ചത് വിവാദമായിരുന്നു. കഴിഞ്ഞ 29നാണ് മമ്മൂട്ടിയെ ഇതേ വിമാനത്താവളത്തില്‍ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ന്യൂയോര്‍ക്ക് സിറ്റി കൌസില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സുഹൃത്ത് സ്റ്റാന്‍ലി കുളത്തറയെ സഹായിക്കാനാണ് മമ്മൂട്ടി അമേരിക്കയിലേക്ക് പോയത്.

ജ്യോതിര്‍മയി /ज्योतिर्मयी said...

ദാ ഇടത്തും വലത്തും ഓരോ വോട്ട് സോറി, ഒപ്പാണല്ലേ വേണ്ടത്, രണ്ടുകൈകൊണ്ടും ഒപ്പുവരയ്ക്കാനറിയാം, ഇടതിനേം വലതിനേം പിണക്കുന്നില്ല, രണ്ടും പ്രത്യേകം എണ്ണിക്കോണേ.

-തലമുതിര്‍ന്ന അംഗമാണെന്നു നിശ്ചയിക്കുന്നത്, തലയിലെ മുടിയെണ്ണിയിട്ടാവുമല്ലേ, അതിലൊന്നും പെടുത്തല്ലേ, വിളയാറാവുന്നേയുള്ളൂ.


നെല്ലിക്ക കറുപ്പിക്കൂ, മിനിമം ഒരു ചുവന്നപെയിന്റെങ്കിലും, പ്ലീസ്. എന്നാമാഷേ ഹര്‍ത്താല്‍?

ജ്യോതിര്‍മയി /ज्योतिर्मयी said...

പേന ഇവിടെ മറന്നുപോയി. അതാ പിന്നേം വന്നത്.

നായര്‍ said...

പ്രതിഷേധത്തില്‍ പങ്കുചേരുന്നു.
എന്റെ ചങ്ങായീടെ കയ്യിലുണ്ടായിരുന്ന ചമ്മന്തിപ്പൊടി നര്‍ക്കോട്ടിക്സ് സെല്ലിലയച്ചുകൊടുത്തവരാണ് ജെ.എഫ്.കെയിലുള്ളത്. അമ്മച്ചി ഇതങ്ങെടുത്തോ എന്ന് പറഞ്ഞിട്ടും അവടിരുന്ന പെണ്ണുമ്പിള്ള കേട്ട ഭാവം നടിച്ചില്ല. അതിപ്പിന്നെ അവന്‍ നീവാര്‍ക്കിലേക്കേ പറക്കാറുള്ളൂ.

ഗുപ്തന്‍ said...

thala moothaa? eppa? sookshikkane :)

Promod P P said...

അതി ശക്ക് തമായി(അതാ കമ്മ്യൂണിസ്റ്റുകാരുടെ സ്റ്റൈൽ) പ്രതിഷേധിക്കുന്നു.

സാമ്രാജ്യത്ത്വത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും ബ്ലോഗുസമൂഹത്തെ രക്ഷിക്കാനായുള്ള എല്ലാ സമര മുറകൾക്കും എന്റെ (വീണ്ടും)ശക്ക് തമായ പിൻ‌‌തുണ.

പകല്‍കിനാവന്‍ | daYdreaMer said...

:) :)
പങ്കുചേരുന്നു ...
ജയഹോ .

സു | Su said...

വാർത്ത വായിച്ചപ്പോഴേ പ്രതീക്ഷിച്ചിരുന്നു, പ്രതിഷേധം. ;)

Unknown said...

മൂത്തവർ ചൊല്ലും, മുതുനെല്ലിക്കയും...

മമ്മുക്ക, തല്ലിക്ക, കൊല്ലിക്ക, സെക്യൂരിറ്റിയെ കാണുമ്പോൾ സ്റ്റണ്ട് മറക്കാതിരിക്കിക്ക.

സമാധാനത്തിന്റെ നിറമായ പച്ചയിൽ ആരംഭിച്ചു് വിപ്ലവത്തിന്റെ നിറമായ ചുവപ്പിൽ എത്തുന്ന തക്കാളിയെ മാതൃകയാക്കി, ഞാൻ എന്റെ ബ്ലോഗ്‌ പച്ചയാക്കി, എഴുത്തുമഷി പച്ചയാക്കി, ദേഹമാസകലം പച്ചകുത്തി, പച്ചക്കൊടിനാട്ടി, പച്ചവെള്ളം കുടിച്ചുകൊണ്ടു് മുഹമ്മദ്‌ കുട്ടി ഇസ്മായില്‍ പനിപ്പറമ്പിലിന്റെ നേരെ ബാരക്ക് ഹുസൈൻ ഒബാമ കാണിച്ച അവഹേളനത്തിനു് നേരെയുള്ള ഭയങ്കര പ്രതിഷേധം ഉത്ഘാടനം ചെയ്യുന്നു. മേല്പറഞ്ഞ പച്ചകൾ എല്ലാം ചുവപ്പാവുന്നതുവരെ നിരാഹാരം, ഹർത്താൽ, ബന്ത്!

ഒപ്പായാലും വോട്ടായാലും ഏതു് ചിന്നമ്മേലാണു് കുത്തേണ്ടതെന്നറിയിച്ചാൽ അപ്പോത്തന്നെ കുത്തുന്നതായിരിക്കും. ചിന്നമ്മ പച്ചപ്പനംതത്തയാണേൽ കേമമായേനെ.

('പനി'പ്പറമ്പില്‍ എന്നു കണ്ടതുകൊണ്ടു് വല്ല 'പന്നിപ്പനി'ക്കേസുകെട്ടുമാണെന്ന് കരുതിയോ ആവോ‍‌?)

അനോണി ആന്റണി said...

ബ്ലോഗറെ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് എന്റെ ബ്ലോഗില്‍ ഇന്ന് പണിമുടക്കാണ്‌. പോസ്റ്റൊന്നും ഇടുന്നതും ഇല്ല കമന്റുകള്‍ക്ക് മറുകുറിയും ഇല്ല.


പിരിയന്‍ മുളകിട്ടു വച്ച അച്ചാര്‍ മണപ്പിച്ച് തുമ്മി അവശനിലയിലായ എയര്‍പ്പോര്‍ട്ട് പോലീസിലെ സ്നിഫര്‍ ഡോഗ് ജിമ്മിയോട് അനുഭാവം പ്രകടിപ്പിക്കാന്‍ k9 ഫ്രണ്ട്സ് ആഹ്വാനം ചെയ്തിരുന്നതില്‍ ഞാനും പങ്കു ചേര്‍ന്നിരുന്നു.രാജേഷ് വര്‍മ്മആയിരുന്നു ആ ചതി ചെയ്തത് അല്ലേ?

എയര്‍പ്പോര്‍ട്ടില്‍ സാധനങ്ങള്‍ എടുത്തു കളയുന്നതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ അധികാരികള്‍ക്ക് ഭീമഹര്‍ജ്ജി നല്‍കിയിരുന്നു. കിട്ടിയ മറുപടി ഇങ്ങനെ.

പ്രിയ പ്രവാസികള്‍ അറിയാന്‍,

നാട്ടില്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ ഓടി രക്ഷപ്പെട്ട് നാലു ചില്ലറ ഉണ്ടാക്കി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അപ്പൂപ്പന്റെ നാരായത്തിലും അമ്മൂമ്മ പുട്ടുപുഴുങ്ങിയ കണ്ണാഞ്ചിരട്ടയിലും വല്യമ്മാവന്റെ തുപ്പക്കോളാമ്പിയിലും ഗൃഗാതുരത്വം തുടങ്ങുമെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ പാടി
കാലം പഴയതല്ല. വെടിമരുന്നും മയക്കുമരുന്നും പല രൂപത്തില്‍ കുടില്‍ വ്യവസായമായാണ്‌ ഇന്നുണ്ടാക്കുന്നത്. ജെനറ്റിക്ക് വാറും ബയോക്കെമിക്കല്‍ വാറും ഒക്കെ പിള്ളേരുകളിയാണ്‌.

വേപ്പിലക്കട്ടിയും കഞ്ചാവും തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് ഒരു വഴിയേ അറിയൂ.

അമ്മൂമ്മയുടെ നറുനിണ്ടി സര്‍‌വത്തില്‍ നൊസ്റ്റാള്‍ജിയം കേറി നിങ്ങള്‍ കസ്-കസ് കശപിശ എന്നൊക്കെ പേരും വിളിച്ച് പോപ്പി സീഡ് കൊണ്ടുവരരുത്.
അതും ഓപിയം പോപ്പിയും തിരിച്ചറിയാന്‍ ഞങ്ങള്‍ വിത്തു ഗവേഷണത്തില്‍ പിച്ചടി എടുത്തിട്ടില്ല.

ദൈവത്തെയോര്‍ത്ത് ഉണക്കമുള്ളന്‍ കൊണ്ടുവരരുത്. അപ്പിയുടെ ഗന്ധമുള്ള എന്തും സം‌ശയിക്കുന്നത് മനുഷ്യവാസനമാത്രമാണ്‌.

പഴയ കോളേജ് സമരത്തിന്റെ ഓര്‍മ്മയ്ക്കാണ്‌ ഇടിക്കട്ട, മടക്കുപിച്ചാത്തി, നാരായക്കത്തി, സൈക്കിള്‍ ചെയിന്‍ തുടങ്ങിയവ കൊണ്ടുനടക്കുന്നതെന്ന് നിങ്ങള്‍ പറയുന്നത് വിശ്വസിച്ചാല്‍ ഞങ്ങള്‍ ജയിലിലാവില്ലെന്ന് ഒരുറപ്പുമില്ല.

വിചിത്രമായ ഉപകരണങ്ങള്‍ കണ്ടാല്‍ ഉടന്‍ സംശയിക്കണമെന്നാണ്‌ കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശം. ശമ്പളം തരുന്നവരെ അനുസരിക്കാനാണ്‌ ആഗ്രഹം. നിങ്ങള്‍ പാക്കുവെട്ടി, തുപ്പക്കോളാമ്പി, തിരികല്ല്, ഇഡലിക്കുട്ടുവം, പുട്ടുകുറ്റി, ഉണ്ണിയപ്പക്കാര, ഇടിയപ്പം പീച്ചി, വാലുരുളി, അപ്പച്ചന്‍ അച്ചപ്പമിടുന്ന അച്ച്, ഗോകര്‍ണ്ണം, മരവി, അടപലക, നാരായം, ചെവിത്തോണ്ടി തുടങ്ങിയ വിചിത്രമായ ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ ഇതെല്ലാം അസംബിള്‍ ചെയ്ത് ഒരു റോക്കറ്റ് ലോഞ്ചര്‍ ആക്കാന്‍ കഴിയില്ലെന്ന് എങ്ങനെ വിശ്വസിക്കും.

ഒരുപിടിയും ഇല്ലാത്ത ഭാഷയില്‍ എഴുതിയ പുസ്തകം സാഹിത്യമാണോ അണുബോംബ് എങ്ങനെ വീട്ടിലുണ്ടാക്കാം എന്നതിന്റെ യൂസര്‍ ഗൈഡാണോ എന്ന് എങ്ങനെ മനസ്സിലാക്കും ഞങ്ങള്‍?

മഞ്ചാടി, കുന്നിക്കുരു, താന്നിക്കാ,മരോട്ടിക്ക, കൂവളത്തൈ, തുളസി, ആടലോടകം, പനിക്കൂര്‍ക്ക, ആഞ്ഞിലിത്തൈ, വഴന, ജാതി, ചുണ്ട, എരിക്ക്, തീട്ടപ്പരുത്തി, ശവം‌നാറി, കമ്യൂണിസ്റ്റ് പച്ച, അതിരാണി തുടങ്ങിയവ വീട്ടില്‍ വളര്‍ത്തുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് അറിയാം. പക്ഷേ ചെടികളും വിത്തുകളും അന്താരാഷ്ട്രത്തിലേക്ക് കടത്തുന്നതിനു ചില നിയമങ്ങളുണ്ട്. ഇതെല്ലാം ബാഗിലിട്ടേച്ച് കൊണ്ടുവന്ന് കൊണ്ടേ പോകൂ എന്ന് ദയവായി വാശി പിടിക്കരുത്.

വിചിത്രമായ ഗന്ധമുള്ള ഭക്ഷണം കണ്ടാല്‍ അതില്‍ ഡേറ്റ് റേപ്പ് ഡ്രഗ്ഗും കനാബിസും ആന്ത്രാക്സ് പൊടിയും അല്ലെന്ന് എങ്ങനെ വിശ്വസിക്കും?

എങ്ങനെയെങ്കിലും ഒരു പണിയെടുത്ത് ജീവിച്ചു പൊക്കോട്ടെ ഞങ്ങള്‍. പുരനിറഞ്ഞു നില്‍ക്കുന്ന ഭാര്യയും തലമുറിയന്‍ പിള്ളേരും ഞങ്ങളെ ആശ്രയിച്ചാണു സാര്‍ ജീവിക്കുന്നത്.

Anonymous said...

വിസിറ്റിങ്ങ് വിസായില്‍ മമ്മൂട്ടി അല്ലാ "മന്മൊഹന്‍" വന്നാലും അമേരിക്കന്‍ ഇമിഗ്രേറ്റിഷന്‍ പൊക്കും.ജാഡ കാണിച്ച് ഇമിഗ്രേറ്റിഷന്‍ ക്ലിയറന്‍സിനു മര്യാദക്കു ഉത്തരം കൊടുത്തില്ലേല്‍ അവര്‍ പൊക്കും.ബാല്യകാലസുഹൃത്തിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ പങ്കെടുക്കാന്‍ വന്നതാണെന്നു പറഞ്ഞാല്‍ ശരിക്കും പൊക്കും. ക്യുവില്‍ നിന്ന് മടുത്തു തിരിച്ചും മറിച്ചും ചോദിച്ചിട്ടും ജാഡക്കു ഒരു കുറവും വരുത്താതെ "സെന്‍സു വേണം സെന്‍സിബിലിറ്റി" വേണം എന്നെല്ലാം മനസ്സില്‍ പറഞ്ഞു ബ്ബ..ബ്ബാ..ബ്ബാ.. അടിച്ചിട്ടുണ്ടാവാനാണു സാധ്യത.....

അതു ഇപ്പോ നെവാര്‍ക്കിലും,ഡീ സി യിലും, അറ്റ്ലാന്റയിലും ആയിരുന്നേലും പൊക്കിയേനെ.....JFK യില്‍കുറച്ചു കൂടി എളപ്പമാകാറുള്ളതാണു കാര്യങ്ങള്‍. British Airways വരുന്ന സമയവും അവിടുത്തെ ഒടുക്കത്തെ തിരക്കും വച്ച് നോക്കുംബോള്‍ . ഇങ്ങേര്‍ക്കു മാത്രം എന്തു പറ്റിയൊ എന്തിരൊ?
മുഹമ്മദ്‌ കുട്ടി ഇസ്മായില്‍ എന്ന പേരു കാരണം മാത്രം ഇതെല്ലാം നടന്നു എന്ന് പറയുന്നതു ശുദ്ധ അസംബന്ദമാണെന്നു,JFK അല്ലാ അമേരിക്കയില്‍ എവിടെ ഇമിഗ്രേറ്റിഷന്‍ ക്ലിയറന്‍സിനു B1/B2 കൊണ്ട്പോയവനും മനസ്സിലാകും.

Anil cheleri kumaran said...

ഹ..ഹ..ഹ.. കൊള്ളാം.

പാമരന്‍ said...

ഇന്‍ഡ്യന്‍ ഡിഫന്‍സ്‌ മിനിസ്റ്റര്‍ ഫെര്‍ണാണ്ടന്‍ ചേട്ടനെ തുണി ഉരിച്ചതു മറന്നോ അനോണ്യേ? അത്‌ ഇതില്‍ ഏതു വകുപ്പില്‍ വരും? തൊലിയുടെ നിറം മാത്രം നോക്കി പലപ്രാവശ്യം പ്രത്യേക സുരക്ഷാ പരിശോധനയ്ക്കു ക്യൂ മാറ്റിക്കൊണ്ടോയിട്ടുണ്ട്‌ എന്നെ. അതും നിങ്ങളാ പറഞ്ഞ നുവാര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ തന്നെ.. എന്താണിങ്ങനെ എല്ലാത്തവണയും എന്നു ചോദിച്ചപ്പോള്‍ "അമേരിക്ക ഹാസ്‌ ചെയ്ങ്ജ്ഡ്.." എന്നായിരുന്നു തിരുമൊഴി..

ഇത്‌ എന്‍റെ മാത്രം അനുഭവമല്ല.. ഞാനറിയുന്ന പലരും പറഞ്ഞിട്ടുണ്ട്‌..

asdfasdf asfdasdf said...

കിട്ടിയവനു പരാതിയും പ്രതിഷേധവുമില്ലെങ്കില്‍ നമ്മളായിട്ടെന്ത് ര് പ്രതിഷേധം ?

ആർപീയാർ | RPR said...

സോളിഡാരിറ്റി.....

Areekkodan | അരീക്കോടന്‍ said...

Nannaayi...

Anonymous said...

ആരെന്നു തിരിച്ചറിയാൻ ഫോട്ടം പതിപ്പിച്ച തിരിച്ചറിയൽകാർഡില്ലാത്തതുകോണ്ട് മമ്മുട്ടിയെ വോട്ടു ചെയ്യാൻ സമ്മതിച്ചില്ല ആദ്യം. പിന്നെ കൂടെയുണ്ടായിരുന്ന ശിങ്കിടികളിലൊരാൾ വീട്ടിൽ‌പ്പോയി കാർഡ് എടുത്തു കൊണ്ടുവന്ന ശേഷമാണ്, സൂപ്പർസ്റ്റാറിനെ തിരിച്ചറിഞ്ഞു വോട്ടുചെയ്യാൻ സമ്മതിച്ചത്. അരമണിക്കൂർ കാ‍ാത്തു നിൽക്കേണ്ടിവന്നു. ആരും പ്രതിഷേധിച്ചില്ലല്ലോ?
ജാതിഭേദം മതഭേദം
ഏതുമില്ലാതെ സർവരും
സോദരത്തേന വാഴുന്ന
മാതൃകാരാജ്യമൊന്നുമല്ലല്ലോ യു.എസ്.

പിന്ന്യെ, വർമയുടെ സർക്കാസം മനസ്സിലാക്കാത്തവർ വർമ്മയെ കമന്റിത്തോൽ‌പ്പിക്കുമെന്നു തോന്നുന്നൂ.കഷ്ടം!

കാപ്പിലാന്‍ said...

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ ?
സംശയം തോന്നിയാല്‍ ആരായാലും പൊക്കും
അതാണ്‌ അമേരിക്ക .
എനിക്കീ പറഞ്ഞ യാതൊരു അഗ്നിപരീക്ഷകളും നേടിടെണ്ടി വന്നിട്ടില്ല ഇതുവരെ .ഞാനും പോയിട്ടുണ്ട് മൂന്നാല് തവണ
അവസാനം വന്ന അനോണിയുടെ കമെന്റിന് എന്‍റെ ഒരു ഒപ്പ്‌

മഹേഷ് said...

ബ്ലോഗറെന്നതിനു പുറമെ ഇയാള്‍ ഒരു ചലച്ചിത്രനടനുമാണ്‌.

ഇഷ്ടപ്പെട്ടു.

Anonymous said...

mammootyude ahankaaram kurachu kurakkaan iu venamaayirunnu...

Visala Manaskan said...

ഹല്ല പിന്നെ!

നമ്മുടെ ഒരു സഹബ്ലോഗറെ ഇത്തരത്തില്‍ പ്രീണിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇന്ന് 4 മണിക്കൂറ് നിരാഹാരം നടത്താന്‍ പോവുകയാണ്.

Calvin H said...

ഇനി വിശക്കുന്നത് വരെ ഞാനും

t.k. formerly known as thomman said...

മമ്മൂട്ടിയെക്കാള്‍ വലിയ അണ്ണനായ കമലാ‌ഹാസനെ തൂക്കിയെടുത്തിട്ടുണ്ട് ഇതിന്ന്മുമ്പ്. (ഹാസന്‍ എന്നത് ഹസ്സന്‍ എന്നോ മറ്റോ സെക്യൂരിറ്റി വായിച്ചുകാണും).

ആരെയായാലും പരിശോധിക്കുന്നത് നല്ലതാണ്.

ഹന്‍ല്ലലത്ത് Hanllalath said...

പ്രതിഷേധിക്കൂ...പ്രതിഷേധിക്കൂ...
പ്രതിഷേധിക്കൂ...

Anonymous said...

അമേരിക്ക മാറിയതു് കയ്യിലിരിപ്പുകൊണ്ടല്ലേ? അവിടേം ഇവിടേമൊക്കെ പോയി കയ്യും തലയുമിടുമ്പോള്‍ എല്ലാവരും വന്നു കെട്ടിപ്പിടിയ്ക്കുമെന്നാണോ കരുതിയതു്? പിന്നെ പാമ്പുകള്‍ക്കു് പാല്‍ കൊടുത്തു് വളര്‍ത്തുമ്പോള്‍ ചിലപ്പോ കടിച്ചെന്നൊക്കെയിരിയ്ക്കും. ഇതെല്ലാം ഞാന്‍ പറയുന്നതല്ല, അമേരിക്കയിലെ തന്നെ ജനപ്രതിനിധി സഭയിലെ റോണ്‍ പോള്‍ (റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാവാനായി അങ്ങോര്‍ മത്സരിച്ചതാണു്) പറഞ്ഞതാ.

ഇതൊന്നു് കണ്ടു് നോക്കൂ.

Anonymous said...

Mammooty is a ordinary Indian citizen, not an Indian Diplomat....

രാജേഷ് ആർ. വർമ്മ said...

പ്രതിഷേധിച്ച എല്ലാവർക്കും നന്ദി. പ്രതിഷേധം അമേരിക്കൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കാൽ‌വിൻ,
ചില്ലുകൾ ഒഴിവാക്കിയാൽ കാൽ‌വിൻ കാവിയാകുന്നല്ലോ :-)

ഉമേഷ്,
കണ്ണടച്ചാലുടൻ മതിലുകളിലെയും ഭൂതക്കണ്ണാ‍ടിയിലെയും വേഷമാണത്രെ കാണുന്നത്.

മൂർത്തി,
തിക്കുറിശ്ശി ചെയ്തതാണു ശരി. ഈ മുസ്ലിങ്ങളെല്ലാം ഭീകരന്മാരുടെ പേരുകൾ എന്തിന് ഇടുന്നു? ദിലീപ് കുമാർ, ഉഷ, രാജേഷ്, ബിജു എന്നൊക്കെയുള്ള സൌമ്യമായ പേരുകൾ ഉപയോഗിച്ചുകൂടേ?

ജ്യോതി,
കൂടുതൽ വോട്ടുകിട്ടുന്നതു നോക്കി കറുപ്പുവേണോ ചുമപ്പുവേണോ കാവിവേണോ എന്നു തീരുമാനിക്കാം. അതല്ലേ നല്ലത്?

ആട്,
ചമ്മന്തിപ്പൊടി അഡിക്ഷനായിരിക്കുകയാണെന്ന് എയർപോർട്ടിൽ ജോലിചെയ്യുന്ന ഒന്നുരണ്ടു സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

ബാബു,
നാട്ടിലൊക്കെ പച്ചതന്നയല്ലേ ഇപ്പോൾ ചുവപ്പ്? അതോ എനിക്ക് വർണ്ണാന്ധതകൊണ്ടു തോന്നുന്നതായിരിക്കുമോ?

പന്നി എന്നു പറയുന്നതുതന്നെ തനിക്ക് ഹറാമാണെന്ന് പ്രസ്തുത ബ്ലോഗർ അറിയിച്ചിട്ടുണ്ട്. പിന്നല്ലേ പനി?

ആന്റണി,
പറഞ്ഞതിൽ പോയൻ‌റോടു പോയൻ‌റാണ്. പരിചയമില്ലാത്ത പേരുകളും തൊലിനിറങ്ങളും ഛായകളുമൊക്കെ പൊക്കാൻ വകുപ്പുതന്നെ.

അനോണി (1),
ഡയലോഗുവരെ കൃത്യമായി കണ്ടതുപോലെയാണല്ലോ പറയുന്നത്. ഇനിയിപ്പോ ബ്ലോഗർ നേരിട്ടുവന്നു പറഞ്ഞാലും ഏശുകയില്ലല്ലോ.

വിശാലൻ,
പട്ടിണി മാത്രം വേണ്ട കേട്ടോ. ചോറില്ലെങ്കിൽ പുരാണത്തിൽ പറഞ്ഞതുപോലെ ഒരു ബർഗറെങ്കിലും കഴിയ്ക്കൂ.

കുട്ടൻ‌മേനോൻ,
പരാതിയില്ലെന്നൊക്കെ പറയും. അതു വിനയം കൊണ്ടു പറയുന്നതല്ലേ? നമ്മളു വേണ്ടേ കണ്ടറിഞ്ഞു പ്രതിഷേധിക്കാൻ?

പ്രവി,
റോൺ പോൾ പറഞ്ഞതാണെങ്കിൽ മുഴുവൻ സത്യമായിരിക്കും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കള്ളം പറയുകയോ?

മരത്തലയന്‍ പട്ടേട്ടന്‍ said...

പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

രാജേഷ് ആർ. വർമ്മ said...

നന്ദി മാരീചൻ.